ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ യുക്രെയിനിലേക്ക് കൂടുതല്‍ വിമാനസര്‍വീസ് നടത്തും. യുദ്ധഭീതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഒട്ടേറെ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു.
യുക്രെയിനിലെ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ അവിടുത്തെ വിവരങ്ങളറിയാനും സഹായത്തിനുമായി വിദേശകാര്യ മന്ത്രാലയം പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു.
കൺട്രോൾ റൂമിൽ ബന്ധപ്പെടാൻ: 1800118797 (ടോൾഫ്രീ) ഫോൺ: 011– 23012113, 23014104, 23017905
ഫാക്സ്: 011 23088124 ഇമെയിൽ: [email protected]
ഇതിനു പുറമേ യുക്രെയിനിലെ ഇന്ത്യൻ എംബസി 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ഹെൽപ്ലൈൻ നമ്പറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 00380 997300428 00380 997300483 ഇ മെയിൽ: [email protected] വെബ്സൈറ്റ് www.eoiukraine.gov.in തിരിച്ചുവരാൻ താൽപര്യമുള്ളവരെ കൊണ്ടുവരാനായി വിവിധ വിമാനക്കമ്പനികളുമായി ചർച്ച നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക