അഭിമാനാർഹമായ നേട്ടം സ്വന്തമാക്കി ഇന്ത്യ. ലോകത്തിൽ ഏറ്റവും എളുപ്പത്തിൽ ബിസിനസ് തുടങ്ങാവുന്ന അഞ്ച് രാജ്യങ്ങളില്‍ ഒന്നായിരിക്കുകയാണ് ഇന്ത്യ. വലിയ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. അഞ്ഞൂറിലേറെ ഗവേഷകര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് മോണിറ്റര്‍ റിപ്പോര്‍ട്ട് 2021-22 ലാണ് ഇന്ത്യ ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ വളരെ എളുപ്പത്തില്‍ ബിസിനസ് തുടങ്ങാന്‍ കഴിയുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 82 ശതമാനം പേരും അഭിപ്രായപ്പെട്ടത്. ദുബൈ എക്സ്പോയിൽ ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രാദേശിക സംരംഭകത്വ സാഹചര്യം, സംരംഭകത്വ പ്രവര്‍ത്തനം, സംരംഭകരോടുള്ള മനോഭാവം എന്നിവയെ അടിസ്ഥാനമാക്കിയുള്ളവയ്യായിരുന്നു സർവേയിലെ ചോദ്യങ്ങൾ.
കുറഞ്ഞ വ്യക്തിഗത വരുമാനമുള്ള രാജ്യങ്ങളില്‍ എളുപ്പത്തില്‍ ബിസിനസ് തുടങ്ങാനാവുന്ന ഒന്നാമത്തെ രാജ്യമാണ് ഇന്ത്യ. ബിസിനസ് തുടങ്ങാനുള്ള സാമ്പത്തിക സഹായം, സര്‍ക്കാര്‍ നയം, ബിസിനസിനുള്ള പിന്തുണ, നികുതിയും നടപടിക്രമങ്ങളും, സര്‍ക്കാരിന്റെ സംരംഭകത്വ പദ്ധതികള്‍ തുടങ്ങിയവയെല്ലാം പുതുസംരംഭകര്‍ക്ക് സഹായകരമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക