കൊച്ചി മെട്രോ പാളത്തിൽ തകരാർ ഉണ്ടെന്ന് സ്ഥിരീകരിച്ചതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. കൊച്ചി പത്തടിപ്പാലത്തിന് സമീപം മെട്രോ പാളത്തിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. പാളത്തിന്റെ അലൈന്മെന്റില് നേരിയ വ്യത്യാസമുണ്ടെന്ന് കെഎംആര്‍എല്‍ സ്ഥിരീകരിച്ചു.
വ്യവസായ വകുപ്പിന് രാജിക്കത്ത് നല്കി മലബാര്‍ സിമന്റ്സ് എംഡി മുഹമ്മദ് അലി
മെട്രോ പില്ലര്‍ 347ന്റെ അടിത്തറയിലെ നേരിയ വ്യതിയാനമാണ് ചരിവിന് കാരണമായിരിക്കുന്നത്. ചെരിവുള്ള സ്ഥലത്ത് വേഗത കുറച്ച് സർവീസ് നടത്തുമെന്നും കെഎംആർഎൽ അറിയിച്ചു.
മാത്രമല്ല, ഇപ്പോഴുണ്ടായിരിക്കുന്ന തകരാർ മെട്രോ ട്രെയിന്‍ സര്‍വീസിനെ ബാധിക്കില്ലെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
പരിശോധന ഊര്‍ജിതമായി പുരോഗമിക്കുകയാണ്. ചരിവ് അതീവ ഗുരുതരമൊന്നുമല്ല. മാത്രമല്ല, വിശദമായ പരിശോധനയ്ക്ക് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ വിവരമറിയിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക