പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴിലുള്ള ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ – 2000 അനുസരിച്ച് ഡെസിബെല്‍ അളവ് നിയന്ത്രിക്കാന്‍ കർണാടക. മുസ്ലീം പള്ളികളില്‍ മൈക്കുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ മറ്റൊരു നിയന്ത്രണം കൂടി കൊണ്ടുവന്നിരിക്കുകയാണ് കർണാടക പോലീസ്.
ബജാജ് പൾസർ ബൈക്കുകൾക്ക് വില കൂടുന്നു, പുതിയ വിലകളുടെ പൂർണ്ണമായ ലിസ്റ്റ് ഇതാ
ക്ഷേത്രങ്ങളിലും ക്രിസ്ത്യന്‍ പള്ളികളിലും പരിധിയില്‍ കൂടുതല്‍ ഉച്ചത്തില്‍ മൈക്ക് ഉപയോഗിക്കുന്നതിനെതിരെയാണ് കർണാടക പോലീസ് രംഗത്ത് വന്നിരിക്കുന്നത്.
പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴിലുള്ള ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പ്രകാരമാണ് ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും ഡെസിബെല്‍ അളവ് നിയന്ത്രിക്കുവാൻ ആവശ്യപ്പെട്ടുക്കൊണ്ട് നോട്ടീസ് അയച്ചിരിക്കുന്നത്. എല്ലാ മത, മതേതര സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക