ബഹിരാകാശത്ത് നിയന്ത്രണംവിട്ട് കറങ്ങുന്നത് മസ്കിന്റെ റോക്കറ്റല്ല ചൈനയുടെ റോക്കറ്റെന്ന് വെളിപ്പെടുത്തല്‍. ഇത് ഭൂമിയിലേക്ക് പതിക്കില്ല. ഈ റോക്കറ്റ് വൈകാതെ തന്നെ ചന്ദ്രനിൽ ഇടിച്ചിറങ്ങുമെന്നാണ് വെളിപ്പെടുത്തല്‍.
മാർച്ച് ആദ്യത്തിൽ തന്നെ ചൈനീസ് റോക്കറ്റിന്റെ ഭാഗം ചന്ദ്രനിൽ വീഴുമെന്നാണ് വിലയിരുത്തല്‍. ഇലോണ്‍ മസ്കിന്റെ സ്പേസ്എക്സ് റോക്കറ്റാണ് ഇതെന്നാണ് നേരത്തെ ചില ഗവേഷകര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഇത് ചൈനീസ് റോക്കറ്റിന്റെ ഭാഗമാണ് എന്നാണ് പുതിയ കണ്ടെത്തല്‍. മാർച്ച് 4 ന് ചൈനീസ് റോക്കറ്റ് ചന്ദ്രോപരിതലത്തിൽ പതിച്ചേക്കും.
ചൈനീസ് ബഹിരാകാശ ഏജൻസിയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയുടെ ഭാഗമായി 2014-ൽ വിക്ഷേപിച്ച ചാങ്ഇ 5- ടി1 ന്റെ ബൂസ്റ്ററായ 2014-065B ആണ് ഇപ്പോൾ നിയന്ത്രണം വിട്ട് ചന്ദ്രനും ഭൂമിയ്ക്കുമിടയിൽ കറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക