അശ്വതി, ഭരണി, കാർത്തിക എന്നീ നക്ഷത്രക്കാർക്ക് പുതിയ സംരംഭങ്ങൾക്ക് അനുകൂല ദിനം. പൊതുപ്രവർത്തകർക്ക് പ്രശസ്തി കൂടും. ഉദ്യോഗ സംബന്ധമായി യാത്രകൾ ആവശ്യമാകും
മേടം
പുതിയ സംരംഭങ്ങൾക്ക് അനുകൂല ദിനം. പൊതുപ്രവർത്തകർക്ക് പ്രശസ്തി കൂടും. ഉദ്യോഗ സംബന്ധമായി യാത്രകൾ ആവശ്യമാകും. ദാമ്പത്യ ജീവിതം സംതൃപ്തമാകും.
എടവം
വരുമാനം വർദ്ധിക്കും. പ്രണയ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. അലങ്കാര വസ്തുക്കളിൽ താൽപര്യം കൂടും. കലാരംഗത്ത് കഴിവു തെളിയിക്കും.
മിഥുനം
ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പ്രമോഷനു വേണ്ടി ശ്രമിക്കുന്നവർക്ക് അനുകൂല സാഹചര്യം ഉണ്ടാകും. മക്കൾക്ക് പ്രശസ്തി ലഭിക്കും.
കർക്കിടകം
സർക്കാർ ഉദ്യോഗസ്ഥർക്ക് ആഗ്രഹിച്ച സ്ഥലം മാറ്റം ലഭിക്കും. വേഷവിധാനത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തും. ദാമ്പത്യ ജീവിതം സംതൃപ്തമായിരിക്കും. മറ്റുള്ളവർക്കിടയിൽ മാന്യത വർധിക്കും.
ചിങ്ങം
വരുമാനം വർദ്ധിക്കും പൊതുവെ എല്ലാ കാര്യങ്ങളിലും ഉത്സാഹം പ്രകടമാക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ ലഭിക്കും.
കന്നി
വിഷമഘട്ടങ്ങളെ തരണം ചെയ്യാൻ സാധിക്കും. പുതിയ വാഹനം സമ്പാദിക്കും. കൂട്ടുകച്ചവടത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകാം. എല്ലാ കാര്യങ്ങളിലും സത്യസന്ധത പാലിക്കും.
തുലാം
പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ബിസിനസിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. വിവാഹ കാര്യത്തില് തീരുമാനത്തിന് സാധ്യത ഉണ്ട്. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് ലഭിക്കും.
വൃശ്ചികം
പ്രതീക്ഷിച്ച ആനുകൂല്യങ്ങൾ ലഭിക്കും. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവർക്കു ഗുണകരമായ ദിവസമാണ്. കുടുംബ കാര്യങ്ങളിൽ ശ്രദ്ധ കുറയും. ആരോഗ്യം തൃപ്തികരമാണ്.
ധനു
കലാരംഗത്ത് കൂടുതൽ ശോഭിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനിടവരും. സാഹസിക പ്രവർത്തികളിൽ ഏർപ്പെടുന്നവർ സുരക്ഷിതത്വം ഉറപ്പുവരുത്തുക. പിതാവിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും.
മകരം
ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ജോലിക്കു ശ്രമിക്കുന്നവർക്ക് ഉദ്ദേശം സാധിക്കും. ചില വിലപ്പെട്ട രേഖകൾ നഷ്ടപ്പെടാനിടയുണ്ട്. സുഹൃത്തുക്കളിൽ നിന്നു പല സഹായങ്ങളും പ്രതീക്ഷിക്കാം.
കുംഭം
ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. സന്താനങ്ങൾക്ക് തൊഴിൽ ലബ്ധി ഉണ്ടാകാനിടയുണ്ട്. ആഢംബര വസ്തുക്കൾക്കായി ധാരാളം പണം ചിലവാക്കും. പുതിയ സംരംഭങ്ങൾക്ക് ഇന്ന് നന്നല്ല.
മീനം
പുതിയ സൗഹൃദത്തിനും പ്രണയത്തിനും സാധ്യത ഉണ്ട്. എല്ലാവരോടും ഹൃദ്യമായി പെരുമാറും. പലതരം സുഖഭോഗങ്ങൾ അനുഭവിക്കാൻ അവസരം. തൊഴിൽ രഹിതർക്കു ജോലിയിൽ പ്രവേശിക്കാൻ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക