കൊച്ചി: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ ഗൂഢാലോചന തള്ളി സിപിഎം പ്രാദേശിക നേതൃത്വം.
കൊലപാതകത്തിൽ പങ്കില്ലെന്ന് സിപിഎം ആവർത്തിച്ചു. ട്വന്റി ട്വന്റി വാർഡ് അംഗത്തിന്റെ മൊഴിയിലാണ് പൊലീസ് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തത്.
ദീപുവുമായി വാക്കുതർക്കം ഉണ്ടായിട്ടുണ്ടെങ്കിലും സംഘർഷം ഉണ്ടായില്ലെന്ന് സിപിഎം കിഴക്കമ്പലം ലോക്കൽ സെക്രട്ടറി വി ജെ വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു.
എംഎൽഎയ്ക്കെതിരെ ആസൂത്രിത നീക്കമാണെന്ന് നടക്കുന്നത്. പ്രതികൾകളായ പ്രവർത്തകർക്ക് നിയമസഹായം നൽകുമെന്നും വി ജെ വർഗീസ് കൂട്ടിച്ചേർത്തു.
കേസിൽ സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നാല് പ്രതികൾക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക