കോഴിക്കോട്: സ്വപ്ന സുരേഷിന് നിയമനം നൽകിയ എച്ച്ആർഡിഎസ് എന്ന എൻജിഒയുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ . സിപിഎമ്മിനാണ് സ്ഥാപനവുമായി ബന്ധമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
എംഎം മണിയാണ് സ്ഥാപനത്തിന്റെ തൊടുപുഴയിലെ ഓഫീസ് ഉത്ഘാടനം ചെയ്തതെന്നും ലോഗോ പ്രകാശനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുരേന്ദ്രൻ പറഞ്ഞു.
‘എസ്എഫ്ഐയുടെ ഒരു മുൻ നേതാവാണ് സ്വപ്നക്ക് ജോലി ശരിയാക്കി നൽകിയത്. സിപിഎമ്മിന്റെ ഉന്നതനായ നേതാവാണിപ്പോളിദ്ദേഹം’. ബിജെപിക്ക് സ്ഥാപനവുമായി ബന്ധമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
സ്വപ്ന സുരേഷ് എച്ച്ആർഡിഎസ് എന്ന സന്നദ്ധസംഘടനയിൽ സിഎസ്ആർ ഡയറക്ടറായി കഴിഞ്ഞ ദിവസമാണ് ജോലിയിൽ പ്രവേശിച്ചത്.
ബിജെപി നേതാവും കൊല്ലത്ത് നിന്നുള്ള മുൻ കോൺഗ്രസ് എംപിയുമായ എസ് കൃഷ്ണകുമാർ ചെയർമാനായ എൻജിഒയാണ് എച്ച്ആർഡിഎസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക