കൊച്ചി: ദീപുവിന്റെ സംസ്കാരത്തിനു പിന്നാലെ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ട്വിന്റി 20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ഉള്‍പ്പെടെ 29 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെയും കേസെടുക്കും.
വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ദീപുവിന്റെ വിലാപയാത്രയും സംസ്കരച്ചടങ്ങും. ദീപുവിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. അറസ്റ്റിലായ പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ നീക്കം. വിഡിയോ സ്റ്റോറി കാണാം.
അതേസമയം സംസ്കാര ചടങ്ങുകൾക്ക് പൊലീസ് അനുമതി നൽകിയിരുന്നുവെന്ന് സാബു എം. ജേക്കബ്. അനുമതി നൽകിയ ശേഷം കേസെടുക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
വി.പി. സജീന്ദ്രനും വി.ഡി. സതീശനും സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. അവർക്കെതിരെയും കേസെടുക്കുമോയെന്നും സാബു എം. ജേക്കബ് ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക