കൊലപാതകത്തിലൂടെയാണ് ആര്‍എസ്എസ് സ്വയം അടയാളപ്പെടുത്തുന്നതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്. പുന്നോല്‍ സ്വദേശി ഹരിദാസന്റെ കൊലപാതത്തില്‍ പ്രതികരണവുമായി എത്തിയതായിരുന്നു അദ്ദേഹം. കൊലപാതകത്തിന് പിന്നിൽ നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്നതാണ് ലക്ഷ്യം. കലാപമുണ്ടാക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും വിജയരാഘവന് ആഞ്ഞടിച്ചു.
തദ്ദേശ സ്ഥാപനങ്ങളുമായി കൈകോര്‍ക്കാന്‍ കെഎസ്ആര്‍ടിസി; ഗ്രാമവണ്ടി സ്പെഷ്യല്‍ സര്‍വീസുകള്‍ വരുന്നു
ഇതിനെതിരെ നാട്ടിൽ സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാര്‍ നേതാവിന്റേതായി പുറത്തുവന്ന പ്രസംഗം ഇതൊരു ആസൂത്രിതമായ കൊലപാതകമാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും കണ്ണൂരില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ ആര്‍എസ്എസ് അടങ്ങിയിരിക്കില്ലെന്ന സന്ദേശമാണ് ഈ സംഭവത്തിലൂടെ പുറത്തുവരുന്നതെന്നും ആക്രമങ്ങള്‍ക്കെതിരെ എല്ലാവരും പ്രതികരിക്കണമെന്നാണ് അഭ്യർത്ഥിക്കാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡീസലിന് വില വർധിപ്പിച്ച ഐഒസി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഗതാഗത മന്ത്രി
ഇന്ന് പുലര്‍ച്ചെയാണ് തലശേരിയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നത്. തലശേരി ന്യൂമാഹിക്കടുത്താണ് സംഭവം നടന്നത്. മത്സ്യത്തൊഴിലാളിയാണ് ഇദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക