ആന്ധ്രപ്രദേശ് വ്യവസായമന്ത്രി എം ഗൗതം റെഡ്ഡി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. 50 വയസ്സായിരുന്നു അദ്ദേഹത്തിന്. നെല്ലൂര്‍ ജില്ലയിലെ അത്മാകുര്‍ മണ്ഡലത്തില്‍ നിന്നാണ് ഗൗതം റെഡ്ഡി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ചൊവ്വാഴ്ച
സംസ്ഥാനത്ത് വൈ എസ് ജഗന്മോഹന് റെഡ്ഡി സര്‍ക്കാരില്‍ വ്യവസായ-വാണിജ്യ-ഐടി വകുപ്പുകളുടെ ചുമതലയായിരുന്നു എം ഗൗതം റെഡ്ഡി നിര്‍വഹിച്ചിരുന്നത്.
അത്മാകുര്‍ മണ്ഡലത്തില്‍ നിന്നും രണ്ടു തവണ എംഎല്‍എയായി നിയമസഭയിലെത്തി. ദുബായില്‍ വ്യവസായികളുമായുള്ള ചര്‍ച്ചയ്ക്ക് പോയ ഗൗതം റെഡ്ഡി കഴിഞ്ഞദിവസമായിരുന്നു ഹൈദരാബാദില്‍ മടങ്ങിയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക