പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രാമീണ ഇന്ത്യയുടെ പ്രതീകമായ സൈക്കിളിനെ അപമാനിച്ചുവെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. മോദിയുടെ സൈക്കിള്‍ പരാമര്‍ശം തള്ളികൊണ്ട് രംഗത്ത് വന്നതായിരുന്നു അഖിലേഷ്.
ഹിജാബ് വിവാദത്തില്‍ കോടതി വിധി അനുസരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി
സാധാരണക്കാർ ഉപയോഗിക്കുന്ന വാഹനമാണ് സൈക്കിൾ. ഗ്രാമീണ ഇന്ത്യയുടെ പ്രതീകവും. സൈക്കിളിനെയും ഭീകരതയെയും കൂട്ടിക്കെട്ടാനുള്ള ശ്രമം വിജയിക്കില്ലെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.
തദ്ദേശ സ്ഥാപനങ്ങളുമായി കൈകോര്‍ക്കാന്‍ കെഎസ്ആര്‍ടിസി; ഗ്രാമവണ്ടി സ്പെഷ്യല്‍ സര്‍വീസുകള്‍ വരുന്നു
കഴിഞ്ഞ ദിവസം യുപിയിലെ റാലിയില്‍ അഹമ്മദാബാദ് സ്ഫോടനക്കേസില്‍ 38 പേര്‍ക്ക് വധശിക്ഷ കിട്ടിയെന്നും സൈക്കിളിലാണ് ബോംബ് വച്ചിരുന്നതെന്നും മോദി എടുത്ത് പറഞ്ഞിരുന്നു. പ്രധാനമന്ത്രിയ്ക്ക് ചേർന്ന വാക്കുകളല്ല നരേന്ദ്രമോദിയുടേതെന്ന് അഖിലേഷ് ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക