സിനിമാസ്വാദകരുടെ ഇഷ്ട പ്രണയ ജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളികൾക്കും ഇരുവരും സുപരിചിതരായത്. ഇരുവരും പ്രണയത്തിലാണോ എന്ന തരത്തിലുള്ള വാർത്തകൾ എപ്പോഴും ശ്രദ്ധനേടാറുണ്ട്. എന്നാൽ ഇക്കാര്യത്തെ പറ്റി ഇരുവരോടും ചോദിച്ചാൽ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് മറുപടി നൽകാറ്. ഈ അവസരത്തിൽ വിജയിയും രശ്മികയും വിവാഹിതരാകാൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
വിജയും രശ്മികയും തമ്മിലുള്ള വിവാഹം തീരുമാനിച്ചു എന്നാണ് റിപ്പോർട്ട്. ഈ വർഷം തന്നെ താരവിവാഹം ഉണ്ടാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇക്കാര്യത്തെ പറ്റി താരങ്ങളോ അവരുമായി ബന്ധപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക