യുക്രെയ്നില്‍ നിന്നും ഇന്ത്യന്‍ പൗരന്മാര്ക്ക് മടങ്ങാനായി സജ്ജീകരിച്ച എയര്‍ ഇന്ത്യ വിമാന സര്‍വീസ് ഇന്ന് ആരംഭിക്കും. യുദ്ധഭീതി നിലനില്‍ക്കുന്ന യുക്രെയ്നില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരോട് മടങ്ങുവാനായി കേന്ദ്രം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
മൂക്കിനുള്ളിൽ കുളയട്ട; ശസ്ത്രക്രിയ ഇല്ലാതെ പുറത്തെടുത്ത് ഡോക്ടർമാർ
മാത്രമല്ല, വിദ്യാർഥികളോടും വൈകാതെ തന്നെ മടങ്ങണമെന്ന് കേന്ദ്രം നിർദേശം നൽകിയിരുന്നു.
ബോറിസ്പില് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുക. അതേസമയം, എയര്‍ ഇന്ത്യയുടെ രണ്ട് സര്‍വീസുകള്‍ കൂടി നിശ്ചയിച്ചിട്ടുണ്ട്. ഇവ 24, 26 തിയതികളില്‍ സർവീസ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക