ഉത്തര്‍പ്രദേശില്‍ നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ലക്നൗ ഉള്‍പ്പെടെ 59 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക. കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ലഖിംപൂര്‍ ഖേരി, കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ റായ്ബറേലി, തലസ്ഥാനമായ ലക്നൗ തുടങ്ങിയവയാണ് പ്രധാന മണ്ഡലങ്ങൾ.
തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ഇന്ന്
ഒൻപത് ജില്ലകളിലെ 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം, 2017ല്‍ 51 സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. മൂന്ന് ഘട്ടങ്ങൾ പിന്നിട്ടപ്പോൾ 172 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്.
ഹരിദാസിന്റെ കൊലപാതകത്തിൽ ബിജെപി പ്രവർത്തകരായ നാലുപേർ കൂടി അറസ്റ്റിൽ; കൂട്ടത്തിൽ ബിജെപി കൗൺസിലറും
624 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 58 സീറ്റുകളിൽ സമാജ്വാദി പാർട്ടിയും കടുത്ത മത്സരത്തിനിറങ്ങുന്നുണ്ട്. മാത്രമല്ല, ബിഎസ്പിയും കോണ്‍ഗ്രസും 60 സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക