മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദേവി ചന്ദന. കോമഡി ഷോകളിലൂടെ കടന്ന് വന്ന് മിനി സ്ക്രീനിലേക്കും ബിഗ് സ്ക്രീനിലേക്കും എത്തിയ താരമാണ് ദേവി ചന്ദന. ഒരു നര്‍ത്തകി കൂടിയാണ് ദേവി ചന്ദന. എത്തിയ മേഖലയില്‍ എല്ലാം തന്റെ കഴിവ് തെളിയിച്ച് ആരാധകരെ സമ്പാദിച്ചിട്ടുണ്ട് ദേവി ചന്ദന.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് ദേവി ചന്ദന. അടുത്തിടെ താരം ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. ഇതിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്കുവച്ച് താരം എത്താറുണ്ട്.
ഒരു ഗാനം ആലപിക്കുന്ന വീഡിയോയാണ് ദേവി ചന്ദന പങ്കുവയ്ക്കുന്നത്. സോഷ്യല്‍മീഡിയയിലെ ഹിറ്റ് സോങ് ആയി മാറിക്കഴിഞ്ഞ ‘മൊന്റാ രേ’ ആണ് ദേവി ചന്ദന മനോഹരമായി പാടിയിരിക്കുന്നത്.
ഈ വീഡിയോ യൂട്യൂബ് ഷോര്‍ട്സായി ചാനലിലൂടെയും റീല്‍ വീഡിയോയായി ഇന്‍സ്റ്റഗ്രാമിലും അപ്ലോഡ് ചെയ്തിട്ടുമുണ്ട്. താരത്തിന്റെ പാട്ട് കേട്ട് അതിശയിക്കുകയാണ് ആരാധകര്‍.
ഇത്രയും മനോഹരമായി ദേവി പാടുമായിരുന്നോ എന്നാണ് ഗാനം കേട്ട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 2013-ല്‍ റിലീസായ ‘ലൂട്ടേര’ എന്ന ചിത്രത്തിലെ ‘കാഗസ് കേ ദോ പങ്ക് ലേക്കേ’ എന്ന് തുടങ്ങുന്ന പാട്ടാണ് ദേവി ചന്ദന പാടുന്നത്.
പാട്ട് ഇറങ്ങി നാളൊരുപാട് ആയെങ്കിലും, അടുത്തിടെയാണ് പാട്ട് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. അതേസമയം ദേവി ചന്ദനയുടെ പാട്ടിന് പ്രശംസയുമായി നിരവധി പേരാണ് എത്തുന്നത്. സൂപ്പറായിട്ടുണ്ടെന്നാണ് സംഗീത സംവിധായകന് ഇഷാന് ദേവ് കമന്റായി കുറിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക