ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം (Al-1946) ഇന്ന് രാത്രി യുക്രെയ്നില്‍ നിന്ന് ഡല്‍ഹിയിലെത്തും. നേരത്തെ പ്രഖ്യാപിച്ചതിന് പുറമേ ഫെബ്രുവരി 25,27, മാര്‍ച്ച് ആറ് തിയതികളില്ക്കൂടി പ്രത്യേക വിമാനസര്‍വീസ് ഏര്‍പ്പെടുത്തി. മലയാളികള്‍ അടക്കം 242 ഇന്ത്യക്കാര്‍ രാത്രി മടങ്ങിയെത്തും.
പഠനം സംബന്ധിച്ച് സര്‍വകലാശാലകളുടെ അറിയിപ്പുകള്‍ക്ക് കാത്തുനില്‍ക്കാതെ വിദ്യാര്‍ഥികള്‍ തല്ക്കാലത്തേയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങണമെന്ന് കീവിലെ ഇന്ത്യയുടെ എംബസി അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക