കെപിഎസി ലളിതയ്ക്ക് അഭിനയം ജീവനും ജീവനുമായിരുന്നുവെന്ന് സംവിധായകൻ രഞ്ജിത് ശങ്കര്‍ പറയുന്നു.
‘സു സു സുധി വാത്മീക’ത്തിൽ സുധിയുടെ കല്യാണ നിശ്ചയം ഷൂട്ട് ചെയ്തത് ലളിത ചേച്ചിയുടെ കാർമികത്വത്തിലാണ്.
ആ സീനിൽ ‘സുധി’ ഏതു വിരലിലാണു മോതിരം ഇടേണത് എന്ന് സംശയം ചോദിക്കുന്നതും അമ്മ അത് പറഞ്ഞു കൊടുക്കുന്നതും സ്വന്തം മകന്റെ നിശ്ചയ സമയത്ത് നടന്നത് ചേച്ചി പറഞ്ഞു എഴുതിയതാണ്.
അന്ന് ഗുരുതരമായ ഒരപകടം പറ്റി സിദ്ധു ഐസിയുവിലാണ്. ആ സിനിമ പൂർത്തിയാക്കാൻ ആശുപത്രിയിൽ നിന്നാണ് ചേച്ചി വന്നത്. മറ്റേത് സിനിമ ആണെങ്കിലും ചേച്ചി അത് തന്നെ ചെയ്യുമായിരുന്നു.
കാരണം ചേച്ചിക്ക് അഭിനയം ജീവനും ജീവിതമായിരുന്നു.ഇനി നമുക്ക് അങ്ങിനെ ഒരു നടിയില്ല. പ്രണാമം എന്നാണ് രഞ്ജിത് ശങ്കര്‍ എഴുതിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക