പുത്തൻ ഓഫറുകളുമായി ആമസോൺ എത്തുകയാണ്. ഐഫോണ്‍ 13 ന് മികച്ച ഓഫറുമായാണ് ഇത്തവണ ആമസോൺ എത്തിയിരിക്കുന്നത്. ആമസോണില്‍ ഐഫോണ്‍ 13 ന് 11,000 രൂപ വരെ ഡിസ്ക്കൗണ്ട് ആണ് ഇപ്പോൾ നൽകുന്നത്. മാത്രമല്ല, ഫോൺ വാങ്ങുന്നവർക്ക് അവരുടെ പഴയ ഫോണുകളില്‍ ട്രേഡ് ചെയ്യുന്നതിലൂടെ ഫോണിന്റെ വില ഇനിയും കുറയ്ക്കുവാനും സാധിക്കും.
128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് വേരിയന്റുകളിലും ഡിസ്ക്കൗണ്ട് ലഭ്യമാകുകയും ചെയ്യും. 79,900 രൂപ വിലയുള്ള ഐഫോണ്‍ 13 74,900 രൂപ ഫ്ലാറ്റ് കിഴിവിലാണ് ആമസോണില്‍ വില്പന നടക്കുന്നത്. 15,350 രൂപ വരെ എക്സ്ചേഞ്ച് ബോണസും ഫോണിന് ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
സിഎസ്ബി ബാങ്കില്‍ വീണ്ടും സമരം പ്രഖ്യാപിച്ചു യൂണിയനുകൾ ; രണ്ടു പണിമുടക്ക് നടത്തും
അതേസമയം, ഫോൺ വാങ്ങുന്നവർക്ക് ഐസിഐസിഐ, കൊട്ടക്, എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളില്‍ 6000 രൂപ കിഴിവ് നൽകുകയും ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക