ഫേസ്ബുക്ക് പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് യു പ്രതിഭ എംഎല്‍എ രംഗത്ത്. കായംകുളം നിയോജക മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്നായിരുന്നു യു പ്രതിഭയുടെ പോസ്റ്റ്. വ്യക്തിപരമായ മനോവിഷമത്താലാണ് എംഎൽഎ അത്തരമൊരു പോസ്റ്റ് പങ്കുവച്ചത്.
സിഎസ്ബി ബാങ്കില്‍ വീണ്ടും സമരം പ്രഖ്യാപിച്ചു യൂണിയനുകൾ ; രണ്ടു പണിമുടക്ക് നടത്തും
തുടർന്ന് നിരവധി വിമർശനങ്ങളും ഉണ്ടായി. തുടർന്ന് പാര്‍ട്ടിക്ക് അപ്രിയമായ ഒരു പ്രവര്‍ത്തിയും ഇനി ഉണ്ടാകുകയില്ലെന്ന് പ്രതിഭ പറഞ്ഞു.
കാരണങ്ങൾ ഇല്ലാതെ തനിയ്ക്കെതിരെ കുറ്റപ്പെടുത്തലുകൾ ഉണ്ടായെന്നും സമൂഹ മാധ്യമ വേദികളില്‍ നിന്ന് തല്ക്കാലം വിട്ടുനില്‍ക്കുന്നുവെന്നും എംഎല്‍എ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റില്‍ കടുത്ത അതൃപ്തിയുമായി സിപിഎം നേതൃത്വം തന്നെ രംഗത്തെത്തിയിരുന്നു.
സംസ്ഥാനത്ത് ശീതളപാനീയങ്ങളുടെ ഗുണനിലവാര പരിശോധന ശക്തമാക്കി;പരാതി അറിയിക്കാനും സംവിധാനം
എംഎൽഎയോട് വിശദീകരണം നൽകുവാനും തൃപ്തികരമല്ലെങ്കില്‍ എംഎല്‍എക്കെതിരെ നടപടി ഉണ്ടാകുമെന്നും നേതൃത്വം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക