വിനോദ സഞ്ചാരികൾക്ക് മറ്റൊരു പുതിയ സന്തോഷ വാർത്ത. സംസ്ഥാനത്തെ പ്രഥമ കാരവന് പാര്‍ക്ക് ഒരുങ്ങുന്നു. സഞ്ചാരികള്‍ക്കായി ഒരുക്കുന്ന സംസ്ഥാനത്തെ പ്രഥമ കാരവന് പാര്ക്കിന് ടൂറിസം കേന്ദ്രങ്ങളിലൊന്നായ വാഗമണില്‍ തുടക്കമായി. ആദ്യഘട്ടത്തില്‍ 100 കാരവന് പാര്‍ക്കുകള്‍ക്കായി 67 സ്ഥാപനങ്ങള്‍ രംഗത്തു വന്നിട്ടുണ്ട്.
മദ്യനയം; സംസ്ഥാനത്ത് മദ്യശാലകളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ചേക്കും
സംസ്ഥാനത്തെ ആദ്യ കാരവാന് പാര്‍ക്കിന്റെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വാഗമണിൽ നിർവഹിച്ചു. കാരവന് ടൂറിസം പദ്ധതി സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെയാണ് ടൂറിസംവകുപ്പ് ഒരുക്കുന്നത്. പദ്ധതി പ്രഖ്യാപിച്ച് മൂന്നുമാസത്തിനകം സ്വകാര്യമേഖലയില്‍ നിന്ന് 303 കാരവനുകള്‍ക്കായി 154 അപേക്ഷ ടൂറിസം വകുപ്പിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
കാരവന്റെ ആദ്യ സംരംഭകര്‍ അഡറാക്ക് ഹോട്ടല്‍ ആന്റ് റിസോര്‍ട്ടാണ്. ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകള്‍, ആധുനിക സജ്ജീകരണങ്ങളുള്ള അടുക്കള, ഷവര്‍ സൗകര്യങ്ങളുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി, ആധുനിക വാര്‍ത്താവിനിമയ സംവിധാനം എന്നിവയോട് കൂടിയതാണ് കാരവന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക