പാലക്കാട് ഒറ്റപ്പാലം സബ് കളക്ടറായി ഡി. ധർമലശ്രീ തിങ്കളാഴ്ച ചുമതലയേറ്റു. നിലവിലെ സബ് കളക്ടർ ശിഖ സുരേന്ദ്രൻ പ്രസവാവധിക്ക് പോയ ഒഴിവിലാണ് പുതിയ നിയമനം. ഒറ്റപ്പാലത്ത് സബ് കളക്ടറായി ചുമതലയേൽക്കുന്ന 29-ാമത്തെ ഐ.എ .എസ്. ഉദ്യോഗസ്ഥയാണ് ധർമലശ്രീ.
പാലക്കാട് അസിസ്റ്റൻറ് കളക്ടറായാണ് സിവിൽ സർവീസ് ഔദ്യോഗിക ജീവിതത്തിലേക്ക് ധർമലശ്രീ കടന്നുവന്നത്. തമിഴ്നാട് സേലം ബേലൂർ സ്വദേശിയായ ധർമലശ്രീ 2019 ബാച്ചിലാണ് ഐ.എ.എസ്. നേടിയത്. സിവിൽ സർവീസ് പരീക്ഷയിൽ 409-ാം റാങ്കുണ്ടായിരുന്നു. 2020-ലാണ് പാലക്കാട് അസിസ്റ്റൻറ് കളക്ടറായി ചുമതലയേറ്റത്.
റഷ്യയില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ നടത്തില്ല..! യുദ്ധത്തില്‍ നടപടികളുമായി ഫിഫ
2021-ൽ ആലപ്പുഴ സബ് കളക്ടറായും ജോലി ചെയ്തു. പിന്നീട് പ്രസവാവധിക്ക് ശേഷമാണ് ഒറ്റപ്പാലം സബ് കളക്ടറായി നിയമിതയാകുന്നത്. റവന്യൂ ഡിവിഷന് പുറമെ അട്ടപ്പാടിയുടെ നോഡൽ ഓഫീസർ ചുമതലയും പാലക്കാട് മെഡിക്കൽ കോളേജിന്റെയും ചുമതലയും ധർമലശ്രീക്കുണ്ടാകും. തഹസിൽദാർ സി.എം അബ്ദുൾ മജീദ്, ഡെപ്യൂട്ടി തഹസിൽദാർ ജി.ഗോപാൽ, സിബ്കലക്ടർ ഓഫീസ് സീനിയർ സൂപ്രണ്ട് എന്നിവർ ചേർന്ന് പുതിയ സബ് കളക്ടറെ സ്വീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക