സ്കൂൾ വിദ്യാർഥികളോട് ഇനി അപമര്യാദയായി പെരുമാറിയാൽ ഉടൻ പണി കിട്ടും. സ്വകാര്യ ബസ് ജീവനക്കാര്‍ ഇനി മുതൽ വിദ്യാർഥികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ഉത്തരവ്. ബാലാവകാശ കമ്മീഷനാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.
ഇനി മുതൽ ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പക്ഷം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും പൊലീസ് മേധാവിയും ഉടൻ തന്നെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കൈ കാണിച്ചാല്‍ നിര്‍ത്താതെ പോകുന്നതും സീറ്റില്‍ ഇരുന്നുള്ള യാത്ര നിഷേധിക്കുന്നതും കടുത്ത വിവേചനമാണ്.
സീരിയലിന്റെ കഥാഘടന മാറിയാല്‍ മാത്രമേ ദുഃഖപുത്രിമാര്‍ക്ക് മോചനം ലഭിക്കുകയുള്ളു; ഷെല്ലി
ഇത് കുട്ടികളോടുള്ള കടുത്ത വിവേചനതിനൊപ്പം കുട്ടികള്‍ക്കായുള്ള ദേശീയവും അന്തര്‍ദേശീയവുമായ അവകാശ നിയമങ്ങളുടെ ലംഘനവുമാണെന്ന് വിലയിരുത്തിയ കമ്മീഷന് ഇത്തരം സംഭവങ്ങളുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക