ഭീഷ്മ പര്വ’ത്തിലെ മൈക്കിള്‍ എന്ന കഥാപാത്രത്തിന് ‘ബിലാല്‍’ എന്ന കഥാപാത്രവുമായി സാമ്യത തോന്നാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി.
ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാല്‍ ആണ് ആദ്യം അമല്‍ നീരദ് ആദ്യം ഒരുക്കാന്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ബിലാലിന് പകരം ഭീഷ്മ പര്‍വം ഒരുക്കുകയായിരുന്നു. ബിലാലിന് മുമ്പുള്ള സാമ്പിള്‍ വെടിക്കെട്ടാണോ ഭീഷ്മയെന്ന ഒരു ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍. ഇത് വേറെ വെടിക്കെട്ടാണ്. ആ കഥയുമായി ഒരു സാമ്യവുമില്ല.
ചിലപ്പോള്‍ കഥാ പരിസരവുമായി ബന്ധമുണ്ടാകും. ബിഗ് ബിയിലെ പോലെ മട്ടാഞ്ചേരി ഒക്കെയാണ് ഈ ചിത്രത്തിന്റെയും ലൊക്കേഷന്‍.
മൈക്കിളിനെ ബിലാല്‍ അല്ലാതാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ബിലാല്‍ വന്നാല്‍ അത് തീര്‍ത്തും വ്യത്യസ്തമായിരിക്കും എന്നാണ് മമ്മൂട്ടി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക