സൗദിയിലുള്ള വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന അതിഥി വിസ സംവിധാനം റദ്ദാക്കിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.
സൗദിയില്‍ ഇഖാമയുള്ള വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ സ്വന്തം ഉത്തരവാദിത്വത്തില്‍ അതിഥികളായി ഉംറക്ക് കൊണ്ട് വരാന്‍ കഴിയുന്ന ‘ഹോസ്റ്റ് ഉംറ വിസ’യാണ് ഒഴിവാക്കിയത്.
രാജ്യത്തുള്ള വിദേശികള്‍ക്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാനുള്ള വിസയായിരുന്നു ഇത്. അടുത്ത ബന്ധുക്കളായ മൂന്ന് മുതല്‍ അഞ്ച് വരെ ആളുകളെ ഉംറക്ക് കൊണ്ടുവരുവാന്‍ ഇതിലൂടെ കഴിയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക