മുംബൈ; ലഹരിമരുന്ന് കേസില്‍ ആര്യന് ഖാനെതിരെ തെളിവില്ലെന്ന് എൻസിബി. സമീര്‍ വാങ്കഡെ റെയ്ഡ് നടത്തിയത് നടപടിക്രമം പാലിക്കാതെയെന്നും ഗൂഢാലോചനവാദം നിലനില്‍ക്കില്ലെന്നും പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്.
സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡ് നടപടികളിൽ നിരവധി ക്രമക്കേടുകൾ ഉണ്ടെന്നും സംഘം കണ്ടെത്തി.
റെയ്ഡ് നടപടികൾ ചിത്രീകരിക്കണം എന്നതാണ് എൻസിബി ചട്ടം. എന്നാൽ നടപടികൾ ഒന്നും തന്നെ ചിത്രീകരിച്ചിരുന്നില്ല. ആര്യൻ ഖാനിൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ല.
ആര്യനിൽ നിന്നും മൊബൈൽ പിടിച്ചെടുക്കാൻ പാടില്ലായിരുന്നു എന്നും ചാറ്റുകളിൽ നിന്നും മാഫിയ ബന്ധത്തിന്റെ തെളിവുകളൊന്നുമില്ല എന്നും സംഘം കണ്ടെത്തി. രണ്ട് മാസത്തിനകം പ്രത്യേക സംഘം റിപ്പോർട്ട് സമർപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക