ഇത്തവണത്തെ ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ രജത ജൂബിലി പുരസ്കാരം ബിജുമോൻ പന്തിരുകുലത്തിന്. ദളിത് സാഹിത്യ അക്കാദമിയുടെ കേരള ഘടകം ഏർപ്പെടുത്തിയ പുരസ്കാരത്തിനാണ് ബിജുമോൻ പന്തിരുകുലം അർഹനായത്. പാലക്കാട് ഷൊർണ്ണൂർ വാടാനാംകുറുശ്ശി സ്വദേശിയാണ് അദ്ദേഹം.
സൂര്യന്റെ കൊറോണ സ്വഭാവം പ്രവചിക്കാൻ ഐഎസ്ആർഒ ശാസ്ത്രജ്ഞർ മംഗൾയാൻ മാർസ് ഓർബിറ്റർ ഉപയോഗിക്കുന്നു
ആലപ്പുഴയിൽ മെയ് 28 ന് നടക്കുന്ന അക്കാദമിയുടെ രജത ജൂബിലി സമ്മേളനത്തിൽ വച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരാണ് ബിജുമോൻ പന്തിരുകുലത്തിന് പുരസ്കാരം സമർപ്പിക്കുക. സാംസ്കാരിക – സാമൂഹ്യ – സന്നദ്ധ ജീവകാരുണ്യ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.
മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകര്‍; തിയറ്ററിലേക്ക് ഇന്നെത്തുന്നത് മൂന്ന് വമ്പന്‍ ചിത്രങ്ങള്‍
25000/-രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് രജത ജൂബിലി പുരസ്കാരം
പ്രതികരിക്കാൻ ഇവിടെ എഴുതുക