മസ്കത്ത്: കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോഴിക്കോട് നാദാപുരം ചെക്യാട്ട് വേവം സ്വദേശി ചെത്തക്കോട്ട് നൗഷാദ് (39) ആണ് സലാലയില്‍ മരിച്ചത്.
താമസ സ്ഥലത്ത് രാത്രി ഉറങ്ങാന്‍ കിടന്ന അദ്ദേഹത്തെ രാവിലെ മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
കഴിഞ്ഞ ആറ് വര്‍ഷമായി സനായിയയില്‍ ഗള്‍ഫ് ടീ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. നേരത്തെ സൗദി അറേബ്യയിലും ബഹ്റൈനിലും അദ്ദേഹം ജോലി ചെയ്തിരുന്നു. മാതാപിതാക്കള്‍ അടുത്തിടെ മരണപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക