റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസാരിക്കും. രാത്രിയാണ് ഇരുവരും തമ്മിൽ സംസാരിക്കുക. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരൻമാരെ തിരികെയെത്തിക്കുന്ന കാര്യം ചർച്ച ചെയ്യുന്നതാണ് പ്രധാന ലക്ഷ്യം.
‘800 മലയാളി വിദ്യാര്‍ത്ഥികള്‍ കൂടി കാര്‍കീവ് വിട്ടു’; സ്ഥിരീകരിച്ച് വേണു രാജാമണി
അതേസമയം, കീവിലെ ഇന്ത്യൻ എംബസി പൂർണമായും അടച്ചിരിക്കുകയാണ്. ഇനി മുതൽ കീവിലെ ഇന്ത്യൻ എംബസി ലിവീവിലായിരിക്കും പ്രവർത്തിക്കുക. ഇവിടെയുള്ള ഉദ്യോഗസ്ഥരെല്ലാം ലിവീവിലേക്ക് എത്തിയിട്ടുണ്ട്.
ഇന്ത്യ ആവശ്യപ്പെട്ട പ്രകാരമാണ് ഇന്ന് ഇരുവരും തമ്മിൽ ചർച്ച നടക്കുന്നത്. അടുത്ത 24 മണിക്കൂറിൽ 15 വിമാനങ്ങൾ യുക്രൈന്റെ അതിർത്തി രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക