തന്റെ പേരിൽ ഒരു ഗ്രൂപ്പും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. യാതൊരു തരത്തിലുമുള്ള ഗ്രൂപ്പും തന്റെ പേരിലില്ല. ഇനി ഉണ്ടാകുകയാണെങ്കിൽ പാര്‍ട്ടി ആസ്ഥാനത്തുണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു.
മീടൂ ആരോപണത്തിൽ കൊച്ചിയിലെ ടാറ്റു ആര്‍ട്ടിസ്റ്റ് ഒളിവില്‍
കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തിൽ ഗ്രൂപ്പുണ്ടാക്കുന്നതായി അധിക്ഷേപ പ്രചാരണം നടത്തുകയാണ്. ഇത്തരം പ്രചരണങ്ങൾക്ക് പിന്നിൽ ഏത് ശക്തിയാണുള്ളതെന്ന് അറിയാമെന്നും ഇപ്പോൾ അത് പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ചര്‍ച്ച നടത്തി ഉടന്‍ പുനസംഘടന പട്ടിക പുറത്ത് വിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക