കുവൈത്ത് സിറ്റി: കുവൈത്തിനെ ഞെട്ടിച്ച് കൊലപാതകം. ഒരു കുടുംബത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ആര്‍ദിയ പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കുവൈത്തി പൗരനെയും ഭാര്യയും മകളെയും വീടിനുള്ളില്‍ കുത്തി കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാകാം കൊലപാതകം നടന്നതെന്നാണ് നിഗമനം. മൃതദേഹങ്ങള്‍ അഴുകാന്‍ തുടങ്ങിയ നിലയിലായിരുന്നു. മൂന്നുപേരെയും നിരവധി തവണ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയതായാണ് പ്രാഥമിക നിഗമനത്തില്‍ വ്യക്തമാകുന്നത്.
സംശയം തോന്നിയതിനെ തുടര്‍ന്ന് ദിവസ വേതനത്തില്‍ അവിടെ ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരിയെ ഡിറ്റക്ടീവുകള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊല്ലപ്പെട്ട ഭാര്യയുടെയും മകളുടെയും സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടിട്ടില്ല. അതിനാല്‍ മോഷണം ലക്ഷ്യമിട്ടുള്ള കൊലപാതകമല്ലെന്നാണ് കണ്ടെത്തല്‍. കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക