തനിക്ക് ഇരട്ടക്കുട്ടികളാണെന്നത് വ്യാജവാർത്തയാണെന്ന് നടി മൃദുല വിജയ്. തനിക്കോ ഭർത്താവോ
യുവയ്ക്കോ ഇതേക്കുറിച്ച് അറിയില്ലെന്നും മൃദുല വ്യക്തമാക്കി.
നാലു മാസം ഗർഭിണിയാണ് താരമിപ്പോൾ. ഇവർക്ക് ഇരട്ടക്കുട്ടികളാണ് എന്ന തരത്തിൽ പ്രചാരണങ്ങളുണ്ടായിരുന്നു. ഇൻസ്റ്റഗ്രാം
ലൈവിനിടെയാണ് ഇതേക്കുറിച്ച് മൃദുല തുറന്നു പറഞ്ഞത്.
‘‘ചേച്ചിക്ക് ട്വിൻസ് ബേബിയാണോ എന്നൊക്കെ ചോദിച്ച് മെസേജ് വരുന്നുണ്ട്. കുറേ ഫെയ്ക് ന്യൂസുകൾ
ഉണ്ട്. ഇങ്ങനെ ഒരു സംഭവമേ ഇല്ല. ട്വിൻസ് ആണോ എന്നത് ഞാനും ചേട്ടനും തന്നെ അറിഞ്ഞിട്ടില്ല’’– മൃദുല പറഞ്ഞു.
ആരാധകരുടെ ചോദ്യങ്ങൾ മറുപടി നൽകിയ താരം ഗർഭകാലത്തിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും
അടുത്ത വർഷം അഭിനയത്തിലേക്ക് തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി.
2021 ജൂലൈ 8ന് രാവിലെ ആറ്റുകാൽ ക്ഷേത്രത്തിലായിരുന്നു സീരിയിൽ താരങ്ങളായ മൃദുലയുടെയും
യുവകൃഷ്ണയുടെയും വിവാഹം. 2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക