നീണ്ട ഇടവേളക്ക് ശേഷം ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി നവ്യ നായർ തിരിച്ചു വരുന്ന ഒരുത്തീയുടെ ടീസർ പുറത്തുവിട്ട് നടി ഭാവന. വനിതാ ദിനത്തോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകർക്കിടയിലും ലഭിക്കുന്നത്. കെ.വി.അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രം എസ്. സുരേഷ് ബാബു തിരക്കഥയും വി കെ പ്രകാശ് സംവിധാനവും നിർവഹിക്കുന്നതാണ്.
ഒരു കുടുംബത്തന്റെ പശ്ചാത്തലത്തിൽ അതീജീവനത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥയാണ് ഒരുത്തീ പറയുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ബാലാമണിയെ തിരികെ കൊണ്ടുവരുന്ന ചിത്രത്തിന്റെ പാട്ടിനും ട്രെയിലറിനുമെല്ലാം മികച്ച സ്വീകാര്യത ലഭിക്കുകയും സമൂഹ മാധ്യമങ്ങളിൽ ഏറെ കാഴ്ചക്കാരെ സ്വന്തമാക്കുകയും ചെയ്തു.
ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്. ആലങ്കോട് ലീലാകൃഷ്ണൻ, ഹരി നാരായണൻ, അബ്രു മനോജ് ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കറാണ്. നവ്യ നായർക്കൊപ്പം വിനായകൻ, സൈജു കുറുപ്പ് സന്തോഷ് കീഴാറ്റൂർ, അരുൺ നാരായൺ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, ചാലി പാല എന്നിങ്ങനെ ശക്തമായ ഒരു താര നിര തന്നെ അണിനിരക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക