യുവതിയ്ക്ക് നേരെയുണ്ടായ ക്രൂര മർദ്ദനത്തിൽ ഭർതൃമാതാവിനും സുഹൃത്തിനുമെതിരെ പരാതി. കൊരട്ടി സ്വദേശിയായ യുവതിക്ക് നേരെയാണ് മർദ്ദനമുണ്ടായത്. സംഭവത്തിൽ യുവതി തന്നെയാണ് പരാതി നൽകിയിരിക്കുന്നത്.
അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീപക്ഷ വിഷയം ആസ്പതമാക്കി ‘അനുരാധ ക്രൈം നമ്പർ.59/2019’ ന്റെ ടീസർ
ഭർത്താവിന്റെ അമ്മയുടെ സുഹൃത്ത് മർദിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നു.
അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. മർദനത്തിൽ യുവതിയുടെ മുഖത്തെ എല്ലുകൾക്ക് പൊട്ടലേറ്റിട്ടുണ്ട്. ഭർത്താവിന്റെ അമ്മ തന്നെ ഭർതൃവീട്ടിൽ വച്ച് നിരവധി തവണ മർദിച്ചിരുന്നെന്നും ഭർത്താവിന്റെ അനുജനും തന്നെ ഉപദ്രവിച്ചിരുന്നെന്നും യുവതി പറഞ്ഞു.
മാത്രമല്ല, തന്നെ ഒരാഴ്ചയോളം പട്ടിണിക്കിടുകയും ശുചിമുറിയിലെ വെള്ളം കുടിച്ചാണ് കഴിഞ്ഞിരുന്നതെന്നും യുവതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക