ആലപ്പുഴ: വ്യവസായിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഹണിട്രാപ്പ് ആണെന്ന് കണ്ടെത്തി പൊലീസ്. ആലപ്പുഴ പൂച്ചാക്കൽ അരൂക്കുറ്റി സ്വദേശിയായ വ്യവസായിയുടെ ആത്മഹത്യയ്ക്കു പിന്നിലാണ് ഹണി ട്രാപ് സംഘമെന്ന് കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചേർത്തല സ്വദേശിനിയായ യുവതിയെയും മറ്റൊരാളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. സംഭവത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇക്കഴിഞ്ഞ നവംബറിലാണ് വ്യവസായിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍പ് സമാന കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള, ഇപ്പോള്‍ കൊച്ചിയില്‍ താമസിക്കുന്ന ചേര്‍ത്തല സ്വദേശിനിയാണ് കേസിലെ മുഖ്യകണ്ണിയെന്നാണു സൂചന.
ഇവരും മറ്റൊരാളുമാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയിലുള്ളവരിൽനിന്ന് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉടൻ അറസ്റ്റിലായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക