അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ നാലിടത്തും ബി.ജെ.പി വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മോദിയോടുള്ള ജനങ്ങളുടെ വിശ്വാസം കൂടി വരുന്നതിന് തെളിവാണ് ബി.ജെ.പിയുടെ വിജയമെന്നും, കോണ്‍ഗ്രസ് രാജ്യത്ത് സമ്പൂര്‍ണമായി തകര്‍ന്നുവെന്നും സുരേന്ദ്രന് പറഞ്ഞു.
കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ തകര്‍ച്ചയാണ് വ്യക്തമായത്. കോണ്‍ഗ്രസിന്റെ ഈ പതനം കേരളത്തിലെ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കും ആക്കം കൂട്ടും. കോണ്‍ഗ്രസ് ഇനി രക്ഷപ്പെടാന്‍ പോകുന്നില്ല എന്നതിന് തെളിവാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍.
കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം അവരോധിച്ചിട്ടുള്ള രാഹുല്‍ ഗാന്ധിക്ക് ഇനി വയനാട് പ്രധാനമന്ത്രിയായിട്ട് മാത്രമേ മുന്നോട്ട് പോകാനാവൂ എന്നും സുരേന്ദ്രന് പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക