വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്നതിനായി മരച്ചീനിയില്‍ നിന്ന് എഥനോള്‍ ഉല്പാദിപ്പിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇതിനു വേണ്ടി രണ്ട് കോടി രൂപ നീക്കിവെക്കും.
സംസ്ഥാന ബജറ്റ്; റബര്‍ സബ്സിഡിക്ക് 500 കോടി, നെല്ലിന്റെ താങ്ങുവില കൂട്ടി
മരച്ചീനിയില്‍ നിന്ന് എഥനോള്‍ ഉല്പാദിപ്പിക്കുന്നത് വലിയ മാറ്റത്തിനു തുടക്കമിടും. ബജറ്റിനിടെയാണ് പ്രഖ്യാപനം.
ഇതിന്റെ മേല്‍നോട്ടച്ചുമതല തിരുവനന്തപുരത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിനായിരിക്കും നൽകുക. ഇതിനോടൊപ്പം തന്നെ ചക്ക ഉത്പന്നങ്ങൾക്ക് മികച്ച പിന്തുണ നൽകുകയും ചെയ്യും.
മാത്രമല്ല, ഏഴ് ജില്ലകളിലായി അഗ്രി ടെക് ഫെസിലിറ്റി സെന്റര്‍ വരും. ഇതിനായി 175 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക