പേരൂര്‍ : ഉത്സവപ്പറമ്പില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത് തടഞ്ഞ സഹോദരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
പേരൂര്‍ രഞ്ജിത് ഭവനില്‍ രഞ്ജിത്ത് ( 26) ആണു കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. പേരൂരില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉത്സവത്തിനെത്തിയ യുവതിയെ രഞ്ജിത്തും സംഘവും അപമാനിക്കാന്‍ ശ്രമിച്ചതാണ് കേസിന് ആസ്പദമായ സംഭവം.
യുവതിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് കണ്ട സഹോദരന് സംഭവം ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ സംഘം യുവാവിനെ കല്ല് കൊണ്ടു തലയ്ക്കിടിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്കും മര്‍ദനമേറ്റു.
യുവതിയോടും മാതാവിനോടും അപമര്യാദയായി പെരുമാറിയെന്ന മാതാവിന്റെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും മര്‍ദിച്ചതിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക