സംസ്ഥാന ബജറ്റിൽ പുതിയ പദ്ധതികളുമായി സർക്കാർ. പുതിയതായി ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള കമ്പനികള്‍ക്കായി ഓണ്‍ലൈനായി തൊഴിലെടുത്ത് നല്‍കുക എന്ന സാധ്യത ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
മരച്ചീനിയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം, രണ്ട് കോടി നീക്കിവെക്കും
മാത്രമല്ല, പദ്ധതിയിലൂടെ ഐടി അധിഷ്ടിത സൗകര്യങ്ങളുള്ള തൊഴില്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ആരംഭിക്കും. ഇത് അഭ്യസ്ഥവിദ്യരായ വീട്ടമ്മമാര്‍ക്കുള്‍പ്പെടെ തൊഴിലുകളുടെ ഭാഗമാകാന്‍ സഹായകമാകും. പദ്ധതിക്കായി 50 കോടി രൂപ നീക്കി വക്കുന്നതായി ധനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക