ഗുരുതരമായ മാനസികരോഗങ്ങൾ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം പറയുന്നു. ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ അല്ലെങ്കിൽ സ്കീസോഅഫെക്റ്റീവ് ഡിസോർഡർ എന്നിവയുള്ളവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു.
‘ജേണൽ ഓഫ് ദി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. യുഎസിലെ ഏകദേശം 600,000 മുതിർന്നവരിൽ പഠനം നടത്തി.
‘ഗുരുതരമായ മാനസികരോഗം കണ്ടെത്തിയ ആളുകളിൽ പലരും ഹൃദ്രോഗം മൂലമാണെന്ന് മരിക്കുന്നതെന്ന് മുൻ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു…’- ഗവേഷണത്തിന് നേതൃത്വം നൽകിയ റെബേക്ക സി. റോസോം പറഞ്ഞു.
മിനസോട്ടയിലെ മിനിയാപൊളിസിലുള്ള ഹെൽത്ത് പാർട്ണേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ സെന്റർ ഫോർ ക്രോണിക് കെയർ ഇന്നൊവേഷനിൽ ബിഹേവിയറൽ ഹെൽത്തിലെ ഗവേഷകനാണ് ഇദ്ദേഹം.
2016 ജനുവരിക്കും 2018 സെപ്റ്റംബറിനും ഇടയിൽ മിനസോട്ടയിലും വിസ്കോൺസിനിലും ഒരു പ്രൈമറി കെയർ ക്ലിനിക്ക് സന്ദർശിച്ച 18-75 വയസ് പ്രായമുള്ള ഏകദേശം 600,000 ആളുകളുടെ ആരോഗ്യ വിവരങ്ങൾ ഈ വിശകലനം വിലയിരുത്തി.
ഏകദേശം 2 ശതമാനം അല്ലെങ്കിൽ ഏകദേശം 11,000 മുതിർന്നവർക്ക് ഗുരുതരമായ മാനസികരോഗം കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ 70 ശതമാനം പേർക്ക് ബൈപോളാർ ഡിസോർഡറും 18 ശതമാനം പേർക്ക് സ്കീസോഫെക്റ്റീവ് ഡിസോർഡറും 12 ശതമാനം പേർക്ക് സ്കീസോഫ്രീനിയയും ഉണ്ടെന്ന് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക