വിവിധ രാശികളില് ജനിച്ചവരുടെ 2022 മാര്‍ച്ച് 13ലെ ദിവസഫലം അറിയാം.
ഏരീസ് (Arise – മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍- ദുരിതങ്ങള്‍ അനുഭവിക്കുന്ന ചിലര്‍ നിങ്ങലെ സമീപിക്കാനിടയുണ്ട്. ജീവിതത്തില്‍ നിങ്ങള്‍ ചില മാറ്റങ്ങളിലൂടെ കടന്നു പോകുന്ന സമയമാണിത്.
ആത്മാഭിമാനം നിലനിര്‍ത്താന്‍ പരിശ്രമിക്കും. മൂല്യത്തകര്‍ച്ച നേരിടാന്‍ സാധ്യതയുള്ള നിക്ഷേപ മാര്‍ഗങ്ങളില്‍ നിക്ഷേപം നടത്തുന്നത് അത്ര നല്ല ആശയമല്ല. നിങ്ങളുടെ നിക്ഷേപ പദ്ധതികളെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുക. അനാവശ്യ ഉപദേശങ്ങള്‍ കേള്‍ക്കാതിരിക്കുക. ഭാഗ്യ ചിഹ്നം: ഒരു ചുറ്റിക
ടോറസ് (Taurus – ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍- മാറിക്കൊണ്ടിരിക്കുന്ന പരിതസ്ഥിതികള്‍ക്കിടയില്‍ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ നിങ്ങള്‍ വളരെ സാവധാനത്തിലായിരിക്കും ചെയ്യുന്നത്. നിങ്ങളുടെ ഒഴുക്കിനെ തടസപ്പെടുത്താന്‍ അനാവശ്യ ഉപദേശങ്ങളും ലഭിച്ചേക്കാം. അത്തരം ഉപദേശങ്ങളോട് ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തുക. മുന്നോട്ടുള്ള പദ്ധതികള്‍ സ്വയം അവലോകനം ചെയ്യുക. ആത്മീയ യാത്ര നടത്താന്‍ സാധ്യതയുണ്ട്. ഒരു പുതിയ സുഹൃത്തിനെ ലഭിക്കുകയും നിങ്ങള്‍ക്ക് ആവശ്യമായ പോസിറ്റിവിറ്റി ആ സുഹൃത്ത് വഴി ലഭിക്കുകയും ചെയ്തേക്കാം. ഭാഗ്യ ചിഹ്നം: ഒരു ടാറ്റു
ജെമിനി (Gemini – മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍- നിങ്ങള്‍ക്ക് മാനസികമായി ശക്തരാണെന്ന് തോന്നുകയും ഒരുപാട് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയുകയും ചെയ്യും. നിങ്ങള്‍ ആരോടെങ്കിലും എന്തെങ്കിലും വികാരങ്ങള്‍ പ്രകടിപ്പിക്കണമെന്ന് ചിന്തിച്ചിട്ട് അതിന് സാധിച്ചില്ലെങ്കില്‍ ഇപ്പോഴാണ് ശരിയായ സമയം. നിങ്ങള്‍ക്ക് ആരെങ്കിലുമായും സംസാരിക്കണമെങ്കില്‍ അത് നേരിട്ട് നടത്തുന്നതാണ് നല്ലത്. മെസേജിലൂടെയോ ഫോണിലൂടെയോ ആശയവിനിമയം നടത്തുന്നതിനേക്കാള്‍ നല്ലത് നേരിട്ട് സംസാരിക്കുന്നതാണ്. കുടുംബം നിങ്ങളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന ദിവസമാണ്. ഭാഗ്യ ചിഹ്നം: പൂന്തോട്ടം
കാന്‍സര്‍ (Cancer – കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍- നിങ്ങള്‍ പണ്ട് ആരാധിച്ചിരുന്ന ചിലരും നിങ്ങളെക്കുറിച്ച് അതേ രീതിയില്‍ ചിന്തിക്കുന്നുണ്ടാകാം. പരസ്പരം തുറന്നു പറയാത്തതാണ് അകല്‍ച്ചയ്ക്ക് കാരണം. ഈ ബന്ധം പുനസ്ഥാപിക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ സ്വയം കൂടുതല്‍ ശക്തരാകുക. ജീവിതത്തിലെ ചില കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന സമയത്ത് നിങ്ങളുടെ അമ്മ നിങ്ങള്‍ക്ക് പിന്തുണ നല്‍കും. ഭാഗ്യ ചിഹ്നം: ഒരു ഗായകന്
ലിയോ ( Leo – ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍- പരിഭ്രാന്തി, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവ താത്കാലികമായെങ്കിലും അനുഭവപ്പെട്ടേക്കാം. ആവശ്യത്തേക്കാള്‍ കൂടുതല്‍ ചിന്തകള്‍ അലട്ടുന്നത് കൊണ്ടാണിത്. ജീവിതത്തില്‍ എവിടെയെങ്കിലും വിജയത്തോടൊപ്പം പരാജയങ്ങളും ഏറ്റുവാങ്ങേണ്ടി വന്നേക്കാം. ഭാഗ്യ ചിഹ്നം: ഒരു റോസ് ചെടി
വിര്‍ഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍- വൈകി ലഭിക്കുന്ന നീതി ഒരിക്കലും നീതി നിഷേധമല്ല. അംഗീകരിക്കാന്‍ കഴിയാതെ പോയ ഒരു സംഭവം നിങ്ങളുടെ മനസ്സില്‍ ഉണ്ടായിട്ടുണ്ട്. നിങ്ങളുടെ ചുറ്റുമുള്ളവര്‍ നിങ്ങളെക്കുറിച്ച് മോശമായി സംസാരിക്കാനുള്ള കാരണങ്ങള്‍ അന്വേഷിക്കുന്നുണ്ടാകാം. എന്നാല്‍ ഇതുപോലുള്ള എന്തിനോടും പ്രതികരിക്കാന്‍ നിങ്ങള്‍ ശക്തരായതിനാല്‍ ഇത് നിങ്ങളെ ബാധിക്കില്ല. നിങ്ങള്‍ പുതിയ ആരോഗ്യ ദിനചര്യകള്‍ തുടര്‍ന്നു കൊണ്ടുപോയാല്‍ അത് ചില അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ഭാഗ്യ ചിഹ്നം: ഒരു വലിയ പ്രവേശന കവാടം
ലിബ്ര (Libra – തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍- ചിലപ്പോള്‍ ലളിതമായ വാക്കുകള്‍ക്ക് ഏറ്റവും സങ്കീര്‍ണ്ണമായ വികാരങ്ങളുടെ ആശയവിനിമയം നടത്താന്‍ കഴിയും. നിങ്ങള്‍ ഇത്രയും കാലം സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയെ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ അത് സംഭവിക്കും. അത് നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട ആശയവിനിമയമോ വ്യക്തിഗത സന്ദേശമോ ആകാം. കൂടാതെ, നിങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ എന്തെങ്കിലും വിശ്വാസപ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അവ സാവധാനം ഇല്ലാതാകും. നിങ്ങളുടെ ഉപദേഷ്ടാവ് നിങ്ങളുടെ മേലുള്ള മേല്‍നോട്ടം ഉറപ്പാക്കും. ഭാഗ്യ ചിഹ്നം: നീണ്ട വേരുകളുള്ള ഒരു ആല്‍മരം
സ്കോര്‍പിയോ ( Scorpio – വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍- മറ്റൊരാള്‍ തീരുമാനിക്കുന്ന ഒരു ജീവിതം നയിക്കാന്‍ നിങ്ങള്‍ക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണെന്ന് കരുതുക. നിങ്ങള്‍ക്ക് ചുറ്റുമുള്ള ഇത്തരം സംഭവങ്ങള്‍ നിങ്ങളെ ആഴത്തില്‍ സ്വാധീനിച്ചേക്കാം. നിങ്ങളുടെ ചുറ്റുമുള്ളവര്‍ക്ക് അത് സംഭവിക്കുന്നത് നിങ്ങള്‍ക്ക് കാണേണ്ടി വന്നേക്കാം.
സാമ്പത്തികമായി നല്ല സമയമാണ്. വരും മാസങ്ങളിലും അത് നിലനില്ക്കും. നിങ്ങളുടെ പേരിലേക്ക് എന്തെങ്കിലും പാരമ്പര്യ സ്വത്ത് കൈമാറ്റം ചെയ്യപ്പെടാന്‍ നിങ്ങള്‍ കാത്തിരിക്കുകയാണെങ്കില്‍ അത് നടപ്പിലാക്കാനുള്ള നല്ല സമയമാണിത്. നിങ്ങള്‍ക്ക് എന്തെങ്കിലും കാര്യത്തെക്കുറിച്ച് വൈകാരികമായി അസ്വസ്ഥതയുണ്ടെങ്കില്‍ പെട്ടെന്ന് തന്നെ ഒരു മുതിര്‍ന്നയാളില്‍ നിന്ന് സഹായം ലഭിച്ചേക്കാം. ഭാഗ്യ ചിഹ്നം: ഒരു ഗ്ലാസ് സെറ്റ്
സാജിറ്റെറിയസ് (Sagittarius – ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍- ചില സമയങ്ങളില്‍ കാര്യങ്ങള്‍ അനായാസമായി നടക്കുന്നതായി നിങ്ങള്‍ക്ക് തോന്നും. എന്നാല്‍ മറ്റ് ചില സമയങ്ങളില്‍ അതിന് പഴയതിന്റെ ഇരട്ടി സമയമെടുത്തേക്കാം. വളരെയധികം പരിശ്രമിക്കാതെ നിങ്ങളുടെ വഴിക്ക് വരുന്ന കാര്യങ്ങള്‍ കണ്ടെത്തുക. മുമ്പ് ആരെങ്കിലും നിങ്ങളുടെ കഴിവില്‍ സംശയിച്ചിട്ടുണ്ടെങ്കില്‍ അവര്‍ നിങ്ങളുടെ മൂല്യത്തെക്കുറിച്ച് തിരിച്ചറിയും. നിങ്ങള്‍ മുമ്പ് കണ്ട ഒരാള്‍ ഇപ്പോള്‍ നല്ല നിലയില്‍ എത്തി എന്ന് അറിയുമ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. വികാരങ്ങളും ജോലിയും തമ്മില്‍ കൂട്ടി കലര്‍ത്തരുത്. ഭാഗ്യ ചിഹ്നം: കുരുവികള്‍
കാപ്രികോണ്‍ (Capricorn – മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍- നിങ്ങളുടെ പ്രായോഗിക പരിജ്ഞാനം മറ്റാരുടെയും അക്കാദമിക അറിവിനെ വെല്ലുന്നതായിരിക്കും. വ്യക്തമായ മാനസികാവസ്ഥയോടെയും സന്തുലിതമായ കാഴ്ചപ്പാടോടെയും കാര്യങ്ങള്‍ അവതരിപ്പിക്കുക. നിങ്ങളുടെ ഈ മനോഭാവം നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ നല്‍കും. നിങ്ങളുടെ ഊര്‍ജ്ജവും അര്‍പ്പണബോധവും കൊണ്ട് പ്രചോദിതരാകാന്‍ ആളുകള്‍ കാത്തിരിക്കും. നിങ്ങള്‍ ചെയ്ത അസൈന്മെന്റ് ഉന്നത തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. നിങ്ങളുടെ പ്ലാനുകളുമായി മുന്നോട്ടുപോകുക. ഭാഗ്യ ചിഹ്നം: ഒരു സില്‍ക്ക് സ്കാര്‍ഫ്
കാപ്രികോണ്‍ (Capricorn – മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍- നിങ്ങളുടെ പ്രായോഗിക പരിജ്ഞാനം മറ്റാരുടെയും അക്കാദമിക അറിവിനെ വെല്ലുന്നതായിരിക്കും. വ്യക്തമായ മാനസികാവസ്ഥയോടെയും സന്തുലിതമായ കാഴ്ചപ്പാടോടെയും കാര്യങ്ങള്‍ അവതരിപ്പിക്കുക. നിങ്ങളുടെ ഈ മനോഭാവം നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ നല്‍കും. നിങ്ങളുടെ ഊര്‍ജ്ജവും അര്‍പ്പണബോധവും കൊണ്ട് പ്രചോദിതരാകാന്‍ ആളുകള്‍ കാത്തിരിക്കും. നിങ്ങള്‍ ചെയ്ത അസൈന്മെന്റ് ഉന്നത തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. നിങ്ങളുടെ പ്ലാനുകളുമായി മുന്നോട്ടുപോകുക. ഭാഗ്യ ചിഹ്നം: ഒരു സില്‍ക്ക് സ്കാര്‍ഫ്
പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍- കാര്യങ്ങള്‍ ക്രമീകരിക്കുന്നതിന് മുമ്പ് നിങ്ങള്‍ കുറച്ച് കൂടി ക്ഷമ കാണിക്കേണ്ടതുണ്ട്. ചിലപ്പോള്‍ ചില കാര്യങ്ങളില്‍ മുതിര്‍ന്നവര്‍ മുന്‍കൈയെടുത്തേക്കാം. കുടുംബത്തില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാകും. അത് ഒന്നിനുപുറകെ ഒന്നായി സംഭവിക്കും. നിങ്ങള്‍ക്ക് ഇവ ഓരോന്നായി പരിഹരിച്ച് ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നേക്കാം. എന്നാല്‍ നിങ്ങളുടെ ക്ഷമ നഷ്ടപ്പെടരുത്.
ചില പഴയ നിക്ഷേപങ്ങള്‍ ഉപയോഗപ്രദമാകും. അവ ഉപയോഗിക്കാനിടവരും. നിങ്ങളുടെ മാതാപിതാക്കളുടെ ഒരു നല്ല സുഹൃത്ത് നിങ്ങള്‍ക്ക് ഒരു അവസരം നല്‍കിയേക്കാം. ഭാഗ്യ ചിഹ്നം: ഒരു കൃഷിഭൂമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക