സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വലിയ കുറവുണ്ടാകുന്നുവെങ്കിലും ശ്രദ്ധക്കുറവ് പാടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പൂര്‍ണമായും കോവിഡ് മുക്തമാക്കുക എന്നതാണ് ലക്ഷ്യം.
ചൂടിനെ മറികടക്കാം, ഈ പത്ത് പച്ചക്കറികളുണ്ടെങ്കില്‍…
അതിനാൽ തന്നെ ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു. ഒന്നര വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ആയിരത്തിന് താഴെയായിരിക്കുന്നത്.
മൂന്നാം തരംഗത്തില്‍ ഇക്കഴിഞ്ഞ ജനവരി 25 നായിരുന്നു ഏറ്റവും ഉയര്‍ന്ന കേസ്. 55,475 കേസുകളാണ് അന്ന് റിപ്പോർട്ട് ചെയ്തത്. ഒന്നും രണ്ടും തരംഗത്തെ പോലെ മൂന്നാം തരംഗത്തേയും നമുക്ക് ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞു.
വരും ദിവസങ്ങളിൽ കേരളം ചൂടിൽ വലയും, രാജ്യത്ത് ഇന്ന് ഏറ്റവും ചൂട്; വേനൽമഴ രക്ഷിക്കുമോ?
ഒരിക്കല്‍ പോലും ആശുപത്രി കിടക്കകള്‍ക്കോ, ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ക്കോ, സുരക്ഷാ ഉപകരണങ്ങള്‍ക്കോ കുറവ് വന്നിട്ടില്ല. മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, 2020 ഓഗസ്റ്റ് മൂന്നിനാണ് സംസ്ഥാനത്ത് ആയിരത്തില്‍ താഴെ കേസുകള്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. അന്ന് 962 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. ഇനിയും കേസുകള്‍ വളരെ വേഗം കുറയുവാൻ ജാഗ്രത തുടരണമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക