നീലഗിരിയിൽ അപൂർവയിനം ചിത്രശലഭത്തെ കണ്ടെത്തി. ഒരു നൂറ്റാണ്ടിലേറെ കാലത്തിന് ശേഷമാണ് നീലഗിരിയിൽ പൊട്ടുവെള്ളാംബരി അഥവാ സ്പോട്ടഡ് റോയൽ (തജൂറിയ മക്കുലറ്റ) എന്ന ചിത്രശലഭത്തിന്റെ സാന്നിധ്യം വീണ്ടും കണ്ടെത്തിയിരിക്കുന്നത്.
വൈന്റർ-ബ്ലിത്ത് അസോസിയേഷൻ അംഗങ്ങളാണ് ഈ അപൂർവയിനം ചിത്രശലഭത്തെ ജില്ലയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
നീലഗിരിയിൽ സ്പോട്ടഡ് റോയൽ ഇനത്തിൽപ്പെട്ട ചിത്രശലഭങ്ങളെ കുറിച്ച് 1800 കളുടെ അവസാനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അതിനുശേഷം ഇത്തരത്തിലുള്ള രേഖകളൊന്നും ലഭിച്ചിട്ടില്ലെന്ന് വൈന്റർ-ബ്ലിത്ത് അസോസിയേഷനിൽ നിന്നുള്ള ട്രസ്റ്റി മനോജ് സേതുമാധവൻ പറഞ്ഞു.
“ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തായി ഇവയെ കണ്ടെത്തിയതായി പറയപ്പെടുന്നുണ്ട്, എന്നാൽ അവിടെയും ഈ ഇനം ചിത്രശലഭങ്ങളെ കുറിച്ചുള്ള വിരലിലെണ്ണാവുന്ന രേഖകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ”, സേതുമാധവൻ പറഞ്ഞു.
കേരളത്തിന് പുറമെ കർണാടകയിലും ഈ ഇനം ചിത്രശലഭത്തെ കണ്ടെത്തിയതായി രേഖകൾ ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അടിഭാഗത്ത് വെളുത്ത നിറവും അതിന് മുകളിലായി നിരവധി കറുത്ത പൊട്ടുകളുമാണ് ഈ ചിത്രശലഭത്തിന്റെ സവിശേഷത.
പ്രതികരിക്കാൻ ഇവിടെ എഴുതുക