പുതിയ സിനിമ ‘ഉസ്കൂളി’ന്റെ പോസ്റ്റര്‍ പങ്കുവച്ച വ്ളോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാര്‍ക്ക് വിമര്‍ശനം. മീടു ആരോപണത്തെ തുടര്‍ന്ന് നടന് ലൈംഗികാതിക്രമത്തിന് കേസെടുത്തിരുന്നു. കേസില്‍ ശ്രീകാന്ത് വെട്ടിയാറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.
ഉസ്കൂള് എന്ന ചിത്രത്തിന്റെ പോസ്റ്ററിന് താഴെ വന്ന ചില കമന്റുകള്‍ക്ക് നടന് മറുപടിയും കൊടുക്കുന്നുണ്ട്. ”താങ്കളെ കുറിച്ച് ഉയര്‍ന്ന ആരോപണത്തിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. അതിനു ശേഷം പോരെ പ്രൊമോഷന്” എന്നായിരുന്നു ഒരു കമന്റ്.
”കേസില്‍ ഇപ്പോള്‍ അന്വേഷണം നടക്കുന്നു. നിയമപരമായി നേരിടും. പൊതുവിടത്തില്‍ ഒന്നും പറയാനില്ല” എന്നാണ് ശ്രീകാന്തിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക