മേടം
കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. ആരോഗ്യം തൃപ്തികരമാണ്.മക്കൾക്കായുള്ള ചെലവുകൾ വർദ്ധിക്കും. ബന്ധുക്കളെ സഹായിക്കേണ്ടി വരാം.
ഇടവം
സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം.നിക്ഷേപങ്ങളിൽ നിന്നുള്ള ആദായം വർദ്ധിക്കും. സഹോദ രസഹായം ലഭിക്കും. പങ്കാളികൾ തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്.
മിഥുനം
പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും . സാമ്പത്തിക നില മെച്ചപ്പെടും. തർക്കവിഷയങ്ങൾ രമ്യമായി പരിഹരിക്കാൻ സാധിക്കും വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും.
കർക്കിടകം
ഭാഗ്യം ഉള്ള ദിവസമാണിന്ന്. എല്ലാകാര്യത്തിനും ഉത്സാഹം തോന്നും. പുതിയ സംരംഭങ്ങൾക്ക് അവസരം ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും.
ചിങ്ങം
അബദ്ധങ്ങൾ ചെയ്യാതിരിക്കാൻ ചെയ്യാൻ ശ്രദ്ധിക്കുക. മേലുദ്യോഗസ്ഥരുടെ ശകാരം കേൾക്കാൻ ഇടയാകും. ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും യാത്രകൾക്കും സാധ്യതയുണ്ട്.
കന്നി
ഒരുപാട് കാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ ഇന്ന് സഫലമാകും .വീട്ടിൽ ഐശ്വര്യം നിലനിൽക്കും. കമിതാക്കൾക്ക് സന്തോഷകരമായ ദിവസമാണിന്ന്. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം.
തുലാം
പുതിയ ബിസിനസ് ആരംഭിക്കാൻ കഴിയും. അപേക്ഷിച്ചിട്ടുളള വായ്പകൾ അനുവദിച്ചു കിട്ടും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ഈശ്വരാധീനം ഉള്ള സമയമാണ്.
വൃശ്ചികം
ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. സാമ്പത്തിക നില തൃപ്തികരമായി തുടരും.ലേഖകൻമാർക്കും .പുതിയ ജോലിയിൽ പ്രവേശിക്കാനും സാധ്യതയുണ്ട്. പഠനകാര്യ ങ്ങളിൽ പുരോഗതിയുണ്ടാകും.
ധനു
കുടുംബജീവിതം ഊഷ്മളമായി തുടരും. അവിചാരിതമായ ചില നേട്ടങ്ങൾ ഇന്ന് പ്രതീക്ഷിക്കാം.ആരോഗ്യം തൃപ്തികരമാണ്. തടസ്സങ്ങൾ തരണം ചെയ്ത് മുന്നോട്ട് പോകാൻ സാധിക്കും.
മകരം
പുതിയ സൗഹൃദങ്ങൾ ഗുണകരമായി തീരും. അകന്നുകഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കാ ൻ ഇടയുണ്ട്.കുടുംബത്തോടൊപ്പം തീർത്ഥ യാത്രയിൽ പങ്കെടുക്കും .ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
കുംഭം
ഏറെക്കാലമായി കാത്തിരുന്ന ചില നേട്ടങ്ങൾ ഉണ്ടാകും . ഉപരിപഠനത്തിന് അവസരം ലഭിക്കും പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും . ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
മീനം
പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. മകന്റെ നേട്ടത്തിൽ സന്തോഷിക്കാൻ അവസരം ലഭിക്കും. മംഗളകർമ്മ ങ്ങളിൽ പങ്കെടുക്കും. സാമ്പത്തികനില മെച്ചപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക