മമ്മൂട്ടി നായകനായ ചിത്രം പുഴു ഒടിടിയിൽ റിലീസ് ചെയ്യും. മമ്മൂട്ടി തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. നവാഗതയായ റത്തീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ലൂസിഫർ തെലുങ്ക് റീമേക്ക്; സൽമാൻ ഖാന് വലിയ തുക ഓഫർ ചെയ്ത് ടീം
ഇതാദ്യമായാണ് ഒരു വനിത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനായി എത്തുന്നത് എന്ന പ്രത്യേകതയും പുഴുവിനുണ്ട്. സോണി ലൈവിലൂടെ ആയിരിക്കും ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക.
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം, ആവേശത്തിൽ തലസ്ഥാന നഗരി
അതേസമയം, ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തും എന്ന വിവരമല്ലാതെ റിലീസ് തീയതി സംബന്ധിച്ച് വിവരം പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത മമ്മൂട്ടിക്കൊപ്പം പാർവതി തിരുവോത്തും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട് എന്നതാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക