‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുമായി സംസ്ഥാന കൃഷി വകുപ്പ്. എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്കാരം ഉണര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി അവതരിപ്പിക്കുന്നത്. കൃഷി മന്ത്രി പി. പ്രസാദ് ആണ് ആശയത്തെ സംബന്ധിച്ച് വ്യക്തമാക്കിയത്.
ചൈനയും യുഎസും അന്താരാഷ്ട്ര ഉത്തരവാദിത്വം ഏറ്റെടുക്കണം, ലോകസമാധാനത്തിനായി ഒരുമിച്ച് നിൽക്കണം
സംസ്ഥാനത്ത് കുറഞ്ഞത് പതിനായിരം കാര്‍ഷിക ഗ്രൂപ്പുകള്‍ രൂപീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, സുരക്ഷിത ഭക്ഷണം ലഭ്യമാക്കുക, മണ്ണിനെ സമ്ബുഷ്ടമാക്കുക, പ്രകൃതിയെ സംരക്ഷിക്കുക, കാര്‍ഷിക മേഖലയെ ഇതര ഭക്ഷ്യമേഖലകളുമായി കോര്‍ത്തിണക്കുക, കാര്‍ഷിക കൂട്ടായ്മയിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, തനതു കാര്‍ഷിക വിഭവങ്ങളെ സംരക്ഷിക്കുക എന്നിവയും പദ്ധതി ലക്ഷ്യം വക്കുന്നു.
രുചികരമായ മലബാര്‍ സ്പെഷ്യല്‍ കോഴി അട തയ്യാറാക്കാം
കൂടാതെ, ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുക, കാര്‍ഷിക മേഖലയിലെ മൂല്യ വര്‍ധനവ് പ്രയോജനപ്പെടുത്തുക, കേരളീയരില്‍ കാര്‍ഷിക സംസ്കാരം ഉണര്‍ത്തുക, വിഷരഹിത ഭക്ഷണ ഉത്പാദനത്തില്‍ ഓരോ കേരളീയ ഭവനത്തേയും പങ്കാളിയാക്കുക, സ്ഥായിയായ കാര്‍ഷിക മേഖല സൃഷ്ടിക്കുക തുടങ്ങിയവയും പ്രോത്സാഹിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക