ഫറ്റോര്‍ഡ: ഇത്തവണ ബ്ലാസ്റ്റേഴ്സ് ഫൈനല്‍ കളിക്കുന്നു. കെ പി രാഹുല്‍ എത്തിയതിന് ശേഷമുള്ള ആദ്യ ഫൈനലാണിത്. അതും ആരാധകര്‍ക്ക് മുന്നില്‍ കളിക്കാനുള്ള അവസരം. ആദ്യ ഐഎസ്എല്‍ ഫൈനല്‍ കളിക്കാനൊരുങ്ങുമ്പോള്‍ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് രാഹുല്‍.
ഗ്യാലറിയിലെത്തുന്ന കാണികളാണ് ബ്ലാസ്റ്റഴ്സിന്റെ ശക്തിയെന്നാണ് രാഹുല്‍ പറയുന്നത്. യുവതാരത്തിന്റെ വാക്കുകള്‍.. ”ഒരുകാലത്ത് ഞാനും കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാന്‍ ബോയ് ആയിരുന്നു.
ആ ടീമിനെ ഫൈനല്‍ കളിക്കാന്‍ കഴിയുന്നതില്‍ വളരെയധികം സന്തോഷം. ആരാധകര്‍ക്ക് മുന്നില്‍ ഫൈനല്‍ കളിക്കാന്‍ കഴിയില്ലെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ അവസരം ഒരുക്കിതന്നവരോട് കടപ്പെട്ടിരിക്കുന്നു. എല്ലാവര്ക്കും വളരെയധികം സന്തോഷം. ഫൈനലിലും ഈ ഒത്തൊരുമ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക