കുഷാഖ് മോണ്ടെ കാർലോയെ ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സ്കോഡ ഇന്ത്യ . പുതിയ സ്കോഡ കുഷാക്ക് മോണ്ട് കാർലോ എഡിഷൻ ഏപ്രിൽ രണ്ടാം വാരം ഇന്ത്യൻ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുൻ റാപ്പിഡ് മോണ്ട് കാർലോ മോഡലിനെപ്പോലെ, കുഷാക് മോണ്ട് കാർലോ മോഡലിലും ഇന്റീരിയറിലും എക്സ്റ്റീരിയറിലും പ്രത്യേക അപ്ഡേറ്റുകൾ ഉണ്ട്.
ഇത് സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമായി കാണപ്പെടും. കുഷാക് മോണ്ട് കാർലോ മോഡലിൽ അതിന്റെ അന്താരാഷ്ട്ര പതിപ്പിൽ വരുത്തിയ എല്ലാ മാറ്റങ്ങളും ഇന്ത്യൻ വേരിയന്റിലും നൽകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുറംഭാഗം ബ്ലാക്ക്-ഔട്ട് ഫിനിഷ് ചെയ്തിട്ടുണ്ട്. ഇതിന്റെ ക്രോം ബിറ്റുകളും ബാഡ്ജുകളും കറുപ്പാണ്. ചുവപ്പും വെള്ളയും നിറത്തിലാണ് പുറംഭാഗം. 205/55 R17 ടയറുകളും അലോയ് വീൽ ഡിസൈനുമാണ് പുതിയ കുഷാക് മോണ്ട് കാർലോ എഡിഷന്റെ സവിശേഷത.
ഇതിന്റെ അലോയ് വീൽ ഡിസൈൻ മുൻ തലമുറ ഒക്ടാവിയ RS245 ന് സമാനമായിരിക്കും. പുതിയ സ്ലാവിയ മോഡലിലേതിന് സമാനമായി സമ്പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് അകത്തളത്തില്‍ ഉള്ളത്.
റെഡ് ഗ്രാഫിക്സും നൽകിയിട്ടുണ്ട്. ഇതിന്റെ സീറ്റുകൾ മോണ്ട് കാർലോ ബാഡ്ജോടു കൂടിയ ഡ്യൂവൽ ടോൺ ചുവപ്പ്, കറുപ്പ് കവറുകളിൽ വാഗ്ദാനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക