കെ സുധാകരന്റെ പ്രസ്താവനയെ ട്രോളി മന്ത്രി വി.ശിവന്‍കുട്ടി രംഗത്ത്. കെ റെയിലിന് ബദലായി കഴിഞ്ഞ ദിവസം ‘ഫ്ളൈ ഇന്‍ കേരള’ എന്ന ആശയം കെ.സുധാകരൻ മുന്നോട്ട് വച്ചിരുന്നു. ഈ പ്രസ്താവനയെയാണ് വി. ശിവൻകുട്ടി ട്രോളി മുന്നോട്ട് വന്നിരിക്കുന്നത്. ‘ഇനിയിപ്പോള്‍ ഇതാകുമോ ഉദ്ദേശിച്ചത്, ഫ്ളൈ ഫ്ളൈ’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഒരു ട്രോൾ ചിത്രം പങ്കുവച്ചിരിക്കുന്നത്.
ബസ്സിന് ചിറകുകള് വച്ച ചിത്രമാണ് വി ശിവന്‍കുട്ടി തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ടൗണ്‍ ടു ടൗണ്‍ സര്‍വീസ് പോലെ വിമാനസര്‍വ്വീസ് നടത്തിയാല്‍ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്ന് സുധാകരന് പറഞ്ഞിരുന്നു. കുടിയൊഴിപ്പിക്കലും പരിസ്ഥിതിക്ക് ദോഷം ഉണ്ടാവലും വിമാന പദ്ധതി വഴി ഇല്ലാതാവുമെന്നും പറഞ്ഞ സുധാകരന് ഈ പദ്ധതിക്ക് ഫ്ളൈ ഇന്‍ കേരള എന്ന പേര് നല്‍കാമെന്നും സൂചിപ്പിച്ചിരുന്നു
എന്തെങ്കിലും കാരണവശാല്‍ വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍ വൈകിയാലും ഓരോ മണിക്കൂര്‍ ഇടവിട്ട് വിമാനം ഏര്‍പ്പെടുത്തിയാല്‍ ആര്‍ക്കും പണം നഷ്ടമാകില്ലെന്നും ഫ്ളൈ ഇന്‍ കേരള പദ്ധതിയില്‍ വിമാനടിക്കറ്റുകള്‍ക്ക് റിസര്‍വേഷന്‍ നിർബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്ളൈറ്റ് ടിക്കറ്റിന് സാധാരണ ചെയ്യുന്നത് പോലെ നിരക്ക് സ്പോട്ടില്‍ വര്‍ധിക്കുന്ന രീതി കൂടി ഒഴിവാക്കി എല്ലാ ടിക്കറ്റിനും ഒരേ നിരക്ക് ആക്കുകയും ചെയ്താല്‍ കൂടുതല്‍ സൗകര്യമാകുമെന്നും സുധാകരന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക